അന്വേഷണ സംഘത്തിനു മേല്‍ ബാഹ്യ സമ്മര്‍ദ്ദമെന്ന് തിരുവഞ്ചൂര്‍
തിരുവനന്തപുരം|
WEBDUNIA|
PRO
ചിലര്‍ നിശ്ചിത അജണ്ട വച്ച് അന്വേഷണ സംഘത്തിനു മേല്‍ ബാഹ്യ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണസംഘം സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്നും അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍ പാനല്‍ തട്ടിപ്പു കേസില്‍ വിഎസിന്രെ സ്റ്റാഫിനെതിരെ പരാതിയുണ്ടെങ്കില്‍ അത് അന്വേഷണ സംഘത്തെയാണ് അറിയിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. വിഎസിന്റെ സെക്യൂരിറ്റി സ്റ്റാഫംഗത്തിനും സോളാര്‍തട്ടിപ്പില്‍ പങ്കുണ്ടെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ് പറഞ്ഞിരുന്നു.