അനൂപിനെതിരെ കേസ്: നളിനി നെറ്റൊ ഹാജരാകണമെന്ന് കോടതി
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു ഡി എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിനെതിരായ ഹര്‍ജിയില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ ഹാജരാകണമെന്ന് തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചു.
മാര്‍ച്ച് 28ന് കോടതിയില്‍ സാക്ഷി വിസ്താരത്തിനായി ഹാജരാകണമെന്നാണ് നളിനി നേറ്റോയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് കോടതി രണ്ടില്‍ തനിക്കെതിരേ നിലവിലുളള കേസിനെക്കുറിച്ച് അനൂപ് പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചതായാണ് പരാതി. ഇടതുപക്ഷമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്.
സത്യവാങ്മൂലം അറ്റസ്റ്റ് ചെയ്ത നോട്ടറി, എറണാകുളത്തെ ഒരു എസ് ഐ എന്നിവരോടും സാക്ഷിവിസ്താരത്തിനായി ഹാജരാവണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
എറണാകുളത്ത് വഴിതടഞ്ഞതിന്റെ പേരില്‍ അനൂപ് ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഐ പി സി 143, 147, 188, 149 വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. 740/2007 എന്ന ക്രൈം നമ്പരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ അനൂപ് അഞ്ചാം പ്രതിയാണ്.
തുടര്‍ന്ന് കോടതിയില്‍ ഹാജരായിരുന്ന അനൂപിനെ പിടികിട്ടാപ്പുള്ളിയായി കാണിച്ച് പൊലീസ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷം കോടതിയെ സമീപിച്ചത്.