അച്ഛനെ വിട്ട് എങ്ങോട്ടുമില്ല, മഞ്ജുവിന്റെ ലക്ഷ്യങ്ങള്‍ പാളുന്നു? - മീനാക്ഷി എന്നും ദിലീപിനൊപ്പം!

മഞ്ജു... മകള്‍ക്കായി കാത്തിരിക്കണ്ട, മകള്‍ വരില്ല?...

aparna| Last Modified ബുധന്‍, 12 ജൂലൈ 2017 (08:49 IST)
മാധ്യമങ്ങള്‍ ഇടപെട്ട്
പലവട്ടം ബന്ധം വേര്‍പെടുത്തിയ ദമ്പതികളാണ്
ദിലീപും മഞ്ജുവാര്യരും. പിന്നിട് ഇവരുടെ മകളായ മീനാക്ഷിയെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞു. മീനാക്ഷി ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ആശങ്കയ്ക്ക് വകയില്ലെന്നും അവള്‍ എപ്പോഴും അച്ഛന്റെ കൂടെയായിരിക്കുമെന്ന് ദിലീപും മഞ്ജുവും പറഞ്ഞിരുന്നു.

മകളെ ദിലീപിന്റെ കൈയ്യില്‍ സുരക്ഷിതമായി ഏല്‍പിച്ചിട്ടാണ് മഞ്ജു പിരിഞ്ഞത്. എന്നാല്‍, ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ മകളെ തിരിച്ച് കിട്ടാന്‍ മഞ്ജു നിയമപോരാട്ടത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, മഞ്ജുവിന്റെ ഈ നിലപാടിന് എതിരാണ് മകള്‍ മീനാക്ഷിയെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു.

ഒരു കാരണവാശാലും പിതാവായ ദിലീപിനെയും അച്ഛമ്മയേയും വിട്ടു പോകില്ലന്ന നിലപാടിലാണ് മീനാക്ഷിയെന്ന് എക്സ്പ്രസ് കേരള റിപ്പോര്‍ട്ട് ചെയ്യുന്നു. ദിലിപിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം മഞ്ജുവിന്റെ ഇടപെടല്‍ ഉണ്ടെന്ന് ദിലീപിന്റെ കുടുംബം വിശ്വസിക്കുന്നു. ദിലീപ് കുറ്റവാളിയല്ലന്നും കുറ്റാരോപിതന്‍ മാത്രമാണെന്നും അവര്‍ വാദിക്കുന്നു.

കോടതിയില്‍ സത്യം തെളിയുമെന്നും നിരപരാധിയായി മകന്‍ പുറത്തുവരുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് ദിലീപിന്റെ അമ്മ. അമ്മ കോടതിയെ സമീപിച്ചാലും കൂടെ പോകില്ലന്ന ശക്തമായ തന്റെ നിലപാട് കോടതിയെ അറിയിക്കാന്‍ തന്നെയാണ് മീനാക്ഷിയുടെ തീരുമാനമത്രേ.

പീഡനക്കേസിലെ പ്രതിക്കൊപ്പം നില്‍ക്കാന്‍ കുട്ടിയെ ഒരു കോടതിയും അനുവദിക്കില്ല. മീനാക്ഷിക്ക് പ്രായപൂര്‍ത്തിയാകാത്തതു കൊണ്ട് സ്വന്തമായി തീരുമാനം എടുക്കാനും കഴിയില്ല. ഈ സാഹചര്യത്തില്‍ ഏത് കോടതിയും മകളെ മഞ്ജുവിനൊപ്പം വിട്ടയയ്ക്കാന്‍ സമ്മതിക്കും.

(ഉള്ളടക്കത്തിന് കടപ്പാട്: എക്സ്പ്രസ് കേരള)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :