Zumba Dance: മുഖ്യമന്ത്രി പറഞ്ഞു, വിദ്യാഭ്യാസ വകുപ്പ് കേട്ടു; സ്‌കൂളുകളില്‍ ഇനിമുതല്‍ സൂംബാ പരിശീലനം

വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സൂംബാ ഡാന്‍സ് പരിശീലനം ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു

Zumba Dance, Zumba Dance Pinarayi Vijayan, Zumba Dance Workout in Schools, Zumba Dance Schools, Zumba in Schools, Zumba V Sivankutty
രേണുക വേണു| Last Modified ചൊവ്വ, 29 ഏപ്രില്‍ 2025 (15:24 IST)

Zumba Dance: സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായും കുട്ടികളുടെ അക്കാദമിക് ഇതര കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പുതിയ അധ്യയന വര്‍ഷം മുതല്‍ സൂംബാ ഡാന്‍സ് പരിശീലനം നല്‍കും. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ഏപ്രില്‍ 30 നു തിരുവനന്തപുരത്തെ15 സ്‌കൂളുകളില്‍ നിന്നായി 1,500 ഓളം വിദ്യാര്‍ഥികള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സൂംബാ അവതരിപ്പിക്കും. ഇതിനു മുന്നോടിയായി നടന്ന പരിശീലനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വിലയിരുത്തി.

സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കൂടിയാണ് സൂംബാ ഡാന്‍സ് വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. കേരളത്തില്‍ എല്ലാ സ്‌കൂളുകളിലും ഇത് പഠിക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കും.

സൂംബാ മാത്രമല്ല,യോഗ ഉള്‍പ്പെടെ കുട്ടികള്‍ക്കു താല്‍പര്യമുള്ള കായിക ഇനങ്ങള്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ കായിക ഇനങ്ങള്‍ക്ക് വേണ്ടി നീക്കിവച്ചിട്ടുള്ള സമയത്തു മറ്റു വിഷയങ്ങള്‍ പഠിപ്പിക്കേണ്ടതില്ലെന്ന കര്‍ക്കശമായ നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.

വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സൂംബാ ഡാന്‍സ് പരിശീലനം ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :