പുനലൂര്‍|
VISHNU.NL|
Last Modified വെള്ളി, 8 ഓഗസ്റ്റ് 2014 (17:45 IST)
ബാലികയെ പീഡിപ്പിക്കാന്‍ ശ്റമിച്ച കേസുമായി ബന്ധപ്പെട്ട് 65 കാരനെ പൊലീസ് പിടികൂടി. പീഡനത്തിനിരയായ കുട്ടിയുടെ അയല്‍വാസിയും പുനലൂര്‍ പേപ്പര്‍ മില്ലിനടുത്ത് പുറമ്പോക്കില്‍ താമസക്കാരനുമായ മദര്‍സാ എന്ന 65 കാരനാണു പുനലൂര്‍ പൊലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ
ശനിയാഴ്ചയായിരുന്നു സംഭവം.
പെണ്‍കുട്ടിയെ മാതാപിതാക്കള്‍ മുസാവരികുന്നിലെ
മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്ത് കൊണ്ട്
വിട്ടപ്പോഴാണ് മദര്‍സാ പീഢിപ്പിക്കാന്‍ ശ്രമിച്ചത് എന്ന് പൊലീസ് അറിയിച്ചു.
പുനലൂര്‍ സി.ഐ കെ.എസ്.അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ ശരീരത്ത് ചെറിയ മുറിവുകള്‍ കണ്ട രക്ഷിതാക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണു
പീഢന ശ്രമം
പുറത്തായത്.
പൊലീസില്‍ പരാതി നല്‍കിയതറിഞ്ഞ് പ്രതി ഒളിവില്‍ പോയെങ്കിലും പൊലീസ് ഇയാളെ പിടികൂടുകയാണുണ്ടായത്.