അനുബന്ധ വാര്‍ത്തകള്‍
- കാലിലെ നീർക്കെട്ട് ഉണ്ടാകുന്നതെങ്ങനെ?
- ന്യൂഡിൽസും മുട്ടയും കഴിക്കുന്നതിനെച്ചൊല്ലി തട്ടുകടയിൽ തർക്കം; യുവാവിനെ തല്ലിക്കൊന്നു
- പല്ല് തേക്കാതെ ഇക്കാര്യം ചെയ്താൽ പലതുണ്ട് ഗുണം !
- ട്രെയിനിടിച്ച് കാട്ടാന; പിൻഭാഗം തകർന്ന് ചോരയൊലിച്ച് ഇഴഞ്ഞുനീങ്ങി; വീഡിയോ; കരളലിയിക്കും കാഴ്ച
- പ്രസവ സമയത്ത് രക്തം നഷ്ടപ്പെട്ട് ഗർഭിണികൾ മരിക്കാൻ കാരണം ഈ അസുഖം ?
ട്രെയിനിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; മുൾമുനയിൽ യാത്രക്കാർ
കണ്ണൂർ എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിന് മുകളിൽ വലിഞ്ഞുകയറിയാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്.
പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിനിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത് യാത്രക്കാരെയും ജീവനക്കാരെയും ആശങ്കയിലാക്കി. കണ്ണൂർ എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിന് മുകളിൽ വലിഞ്ഞുകയറിയാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. തുടർന്ന് കാൽമണിക്കൂറോളം കഴിഞ്ഞാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാനായത്. മംഗലാപുരം സ്വദേശി റഹ്മാൻ ആണെന്നാണ് യുവാവ് പറയുന്നത്.
ചെറുതായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവാവ് അവ്യക്തമായാണ് കാര്യങ്ങൾ പറയുന്നത്. പരപ്പനങ്ങാടിയിൽ നിന്ന് എൻജിനിൽ ഓടിക്കയറിയ യുവാവിനെ ലോക്കോ പൈലറ്റുമാർ തടഞ്ഞുവെക്കാൻ ശ്രമിച്ചപ്പോൾ എൻജിനു മുകളിലേക്ക് വലിഞ്ഞുകയറുകയായിരുന്നു. പിന്നീട് ട്രെയിനിന് മുകളിലൂടെ വൈദ്യുതിക്കമ്പി മേലുതട്ടാതെ ഓട്ടമായി.
ഒടുവിൽ യാത്രക്കാരും നാട്ടുകാരും അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. ഇയാളെ പരപ്പനങ്ങാടി റെയ്‌ൽവേസ്റ്റേഷനിൽ തടഞ്ഞുവെച്ച് ഏഴുമണിയോടെ കോഴിക്കോട് ആർപിഎഫിനു കൈമാറി. 4.57ന് പരപ്പനങ്ങാടിയിലെത്തിയ തീവണ്ടി 5.10നാണ് യാത്രയായത്.