രേണുക വേണു|
Last Modified തിങ്കള്‍, 12 ഡിസംബര്‍ 2022 (15:52 IST)
യുവാവ് ട്രെയിനില്‍ നിന്ന് വീണുമരിച്ചു. ഐഎസ്എല്‍ മത്സരം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം. അങ്കമാലിയ കറുകുറ്റി അരീക്കലില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കുറുകുറ്റി പൈനാടത്ത് പ്രകാശിന്റെ മകന്‍ ഡോണ്‍ (24) ആണ് മരിച്ചത്. ഇന്നലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് - ബെഗളൂരു എഫ്.സി. മത്സരം കാണാന്‍ ഡോണ്‍ പോയിരുന്നു. മത്സരം കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് അപകടം. മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരളം ബെംഗളൂരു എഫ്.സിയെ തോല്‍പ്പിച്ചു.