സംസ്ഥാനത്ത് നാളെമുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (12:24 IST)
സംസ്ഥാനത്ത് നാളെമുതല്‍ ശക്തമായ മഴയ്ക്ക്‌സാധ്യത. വടക്ക് കിഴക്കന്‍-മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതുമൂലമാണ് മഴയ്ക്ക് സാധ്യതയുള്ളത്. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമായേക്കും.

അതേസമയം നാളെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :