കുട്ടികളുടെ പോഷകാഹാരം ‘അമൃതം പൊടി’ തയ്യാറാക്കാൻ കൊണ്ടുവന്ന ഗോതമ്പിൽ പുഴുക്കൾ

കുട്ടികൾക്കുള്ള ‘അമൃതം പൊടി’ തയാറാക്കാൻ കൊണ്ടുവന്ന ഗോതമ്പിൽ നിറയെ പുഴുക്കൾ

പാലക്കാട്| സജിത്ത്| Last Updated: വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (14:55 IST)
കുട്ടികൾക്കുള്ള പോഷകാഹാരം തയാറാക്കാനായി എഫ്സിഐയിൽനിന്നു നൽകിയ ഗോതമ്പിൽ പുഴുക്കൾ. ‘അമൃതം ഫുഡ്’ എന്ന പേരിലുള്ള അഗളി താവളത്തെ കുടുംബശ്രീ യൂണിറ്റിൽ എത്തിച്ച ഗോതമ്പിലാണു പുഴുക്കളെ കണ്ടെത്തിയത്.

പോഷകാഹാരക്കുറവുള്ള കുട്ടികൾക്കു നൽകാനാണ് അമൃതം എന്ന ബ്രാൻഡിൽ പ്രത്യേക ആഹാരക്കൂട്ട് തയാറാക്കി നൽകുന്നത്. അങ്കണവാടികൾ വഴിയാണ് ഇവ വിതരണം ചെയ്യുന്നത്. അട്ടപ്പാടിയിൽ ആദിവാസികൾ ഉൾപ്പെടെയുള്ള കുട്ടികൾക്ക് ഇതാണ് നല്‍കുന്നത്. പുഴുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്ന് കുടുംബശ്രീ യൂണിറ്റ് പ്രവർത്തകർ ലോറി തടഞ്ഞിട്ടു.

അതേസമയം, ഇത്തരമൊരു സാഹചര്യത്തില്‍ കർശന നടപടിയെടുക്കാൻ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് പാലക്കാട് എംപി, എം ബി രാജേഷ് പറഞ്ഞു. കൂടാതെ ഉത്തരവാദികളായ എഫ്സിഐ ഉദ്യോഗസ്ഥർക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :