റെയ്‌നാ തോമസ്|
Last Modified ശനി, 11 ജനുവരി 2020 (11:19 IST)
താലൂക്ക് ആശുപത്രിയിൽ നേത്രരോഗ ചികിത്സയ്ക്കെത്തിയ വിദ്യാർത്ഥിനിയുടെ കണ്ണിൽ നിന്ന് 2.5സെ.മീ നീളമുള്ള വിരയെ പുറത്തെടുത്തു. ഇവിടുത്തെ നേത്രരോഗ വിദ്ഗ്ദ ഡോ. അഞ്ജലിയാണു ശസ്ത്രക്രിയ നടത്തിയത്ത്. 9നു കണ്ണിലെ ചുവപ്പു നിറം കാരണം ചികിത്സയ്‌ക്കെത്തിയതാണ് 15 വയസുകാരിയായ കുട്ടി.
പരിശോധനയിൽ കൺതടത്തെയും കൺപോളയെയും ബന്ധിപ്പിക്കുന്ന ആവരണമായ കൺജങ്‌ടൈവയുടെ ഉള്ളിൽ വിരയെ കണ്ടെത്തി. ഉടൻ തന്നെ പുറത്തെടുത്തു.
ഡൈറോഫൈലോറിയ ഇനത്തിൽപ്പെട്ടതാണു വിരയെന്നു താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. കെആർ സുനിൽകുമാർ അറിയിച്ചു. ചിലതരം കൊതുകുകളാണ് ഇതു പരത്തുന്നത്.