പ്രളയ പുനര്‍നിര്‍മാണം: കേരളത്തിന് 1750 കോടിയുടെ ലോകബാങ്ക് സഹായം - കരാറില്‍ ഒപ്പുവച്ചു

 kerala flood , Rain , flood , world bank , rebuild kerala , ലോകബാങ്ക് , പ്രളയം , പ്രളയം , കേരളം
ന്യൂഡല്‍ഹി| Last Modified വെള്ളി, 28 ജൂണ്‍ 2019 (20:22 IST)
പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായി കേരളത്തിന് ലോകബാങ്കിന്റെ 25 കോടി ഡോളറിന്റെ സാമ്പത്തിക സഹായം. മുപ്പത് വർഷത്തേക്കാണ് വായ്പ. കരാറില്‍ കേന്ദ്രസര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും ലോകബാങ്ക് പ്രതിനിധികളും ഡല്‍ഹിയില്‍ ഒപ്പുവെച്ചു.

ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 1750 കോടിയാണ് കേരളപുനർനിർമ്മാണത്തിന് ലോകബാങ്ക് വായ്പയായി അനുവദിച്ചത്. 1200 കോടിക്ക് 1.5 ശതമാനം പലിശയും 550 കോടിക്ക് 5 ശതമാനവുമാണ് പലിശയായി ഈടാക്കുക.

ജലവിതരണം, ജലസേചനം, അഴുക്കുചാല്‍ പദ്ധതികള്‍, കൃഷി തുടങ്ങിയ മേഖലകളിലായാണ് സാമ്പത്തിക സഹായം ലഭിക്കുക. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ വിഭാഗം
അഡീഷണല്‍ സെക്രട്ടറി സമീര്‍ കുമാര്‍ ഖരെയാണ് ലോകബാങ്ക് പ്രതിനിധികളുമായുള്ള കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിയാണ് കരാറില്‍ ഒപ്പുവെച്ചത്. ലോകബാങ്കിന് വേണ്ടി കണ്‍ട്രി ഡയറക്ടര്‍ ജുനൈദ് കമാല്‍ അഹമ്മദാണ് ഈ ത്രികക്ഷി കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :