ജപ്പാനിലെ ട്രെയിനുകൾക്ക് കടിഞ്ഞാണിട്ട് ഒച്ചുകൾ; 26 ട്രെയിന്‍ സര്‍വീസുകള്‍ ഒച്ചുകൾ മൂലം റദ്ദാക്കി

സര്‍വീസ് നടത്താന്‍ ട്രെയിനുകള്‍ക്ക് വൈദ്യുതി നല്‍കുന്ന കണ്‍ട്രോള്‍ ബോക്‌സില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു തരം ചെറിയ ഒച്ചായിരുന്നു വില്ലന്‍.

Last Modified തിങ്കള്‍, 24 ജൂണ്‍ 2019 (10:54 IST)
ജപ്പാന്റെ അതിവേഗ കുതിപ്പിന് ഒച്ചുകളുടെ കടിഞ്ഞാൺ. ഒച്ചുകള്‍ കാരണം 26 ട്രെയിനുകളുടെ സര്‍വ്വീസ് റദ്ദാക്കി. കഴിഞ്ഞ മാസം 30 ന് ജപ്പാനിലെ ജെആര്‍ കഗോഷിമ ലൈനിലായിരുന്നു സംഭവം. ട്രാക്കുകളിലെ വൈദ്യുതി ലൈനില്‍ തകരാര്‍ സംഭവിച്ചതോടെ ട്രെയിന്‍ സര്‍വ്വീസുകള്‍ താറുമാറായി. എങ്ങിനെയാണ്‌ സാങ്കേതിക തകരാര്‍ സംഭവിച്ചതെന്ന് അന്വേഷിച്ചപ്പോഴാണ് ഒച്ചുകളാണ് കാരണമെന്ന് കണ്ടെത്തിയത്.

സര്‍വീസ് നടത്താന്‍ ട്രെയിനുകള്‍ക്ക് വൈദ്യുതി നല്‍കുന്ന കണ്‍ട്രോള്‍ ബോക്‌സില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു തരം ചെറിയ ഒച്ചായിരുന്നു വില്ലന്‍. ഇവിടെ ഒച്ച് വന്നിരുന്നതോടെ വൈദ്യുതി ബന്ധത്തില്‍ ഷോട്ട് സര്‍ക്യൂട്ട് ഉണ്ടാകുകയായിരുന്നു. ഒച്ചുകള്‍ മൂലം നിരവധി ട്രയിനുകള്‍ റദ്ദാക്കേണ്ടി വന്നതോടെ വ്യാപക പരാതി യാത്രക്കാരില്‍ നിന്ന് ഉണ്ടായതോടെ അന്വേഷണം ആരംഭിച്ചത്. ഏകദേശം 12,000 ത്തിന് മുകളില്‍ ജനങ്ങള്‍ക്ക് ഇതുമൂലം യാത്രാ ദുരിതം നേരിടേണ്ടി വന്നു. അന്വേഷണം ആരംഭിച്ച് ആഴ്ചകകള്‍ കഴിഞ്ഞാണ് പ്രതികളെ കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :