ഓൺലൈൻ കാമുകന് ഐഎസിൽ ചേരാൻ സഹായം ; യുവതി അറസ്റ്റില്‍

ലണ്ടൻ| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (16:30 IST)
ഓൺലൈൻ കാമുകന് ഐ എസിൽ ചേരാൻ സഹായം നൽകിയ യുവതിയെ പോലീസ് അറസ്റ്റുചെയ്തു. ആംഗല ശഫീഖ് എന്ന യുവതിയാണ് ഒരിക്കൽപോലും നേരിട്ടു കാണാത്ത തന്റെ കാമുകൻ മുഹമ്മദ് നഹീന്‍ അഹ്മദിനെ ഭീകരസംഘടനയിൽ ചേരാൻ സഹായിച്ചതിന് കുടുങ്ങിയത്.

സംഭവത്തില്‍ യുവതിക്ക് കോടതി 15 മാസത്തെ തടവുശിക്ഷ വിധിച്ചു. സ്കൈപ്പ് ചാറ്റിനിടെ ഇവര്‍ സിറിയയിലേക്കുള്ള യാത്രാവിവരങ്ങൾ കൈമാറുകയായിരുന്നു. വ്യാജപേരിലാണ് യുവതി കാമുകനുമായി ചാറ്റിംഗ് നടത്തിയത്.

പോരാളിയാവണമെന്ന് കാമുകിയോട് സൂചിപ്പിച്ച യുവാവിനോട് ഐ.എസിൽ ചേരാൻ പറയുകയായിരുന്നു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും കാമുകനുമായി തമാശയായാണ് ഐ.എസിൽ ചേരാൻ പറഞ്ഞതെന്നുമാണ് ആംഗല ശഫീഖ് പറയുന്നത്.


2013ൽ അഹ്മദും സുഹൃത്ത് യൂസുഫ് സർവാറും ഇംഗ്ളണ്ടിൽനിന്ന് തുര്‍ക്കി വഴി സിറിയയിലത്തെുകയും ഐഎസിൽ ചേരുകയുമായിരുന്നു. 2014 ജനുവരിയിൽ ഇംഗ്ളണ്ടിലേക്കു മടങ്ങവെയാണ് ഇവർ അറസ്റ്റിലായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :