വനിതാ ഡോക്ടര്‍ മദ്യലഹരിയില്‍ വാഹനമോടിച്ചു; പണി കിട്ടിയത് ഇവര്‍ക്ക് !

കൊല്ലത്ത് മദ്യലഹരിയില്‍ വാഹനമോടിച്ച വനിതാ ഡോക്ടര്‍ ആറു വാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തു

കൊല്ലം| AISWARYA| Last Updated: ബുധന്‍, 26 ജൂലൈ 2017 (12:24 IST)
കൊല്ലത്ത് മദ്യലഹരിയില്‍ വാഹനമോടിച്ച വനിതാ ഡോക്ടര്‍ ആറു വാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തു. അസീസിയ മെഡിക്കല്‍ കോള്‍ജിലെ ദന്തഡോക്ട് കരുനാഗപ്പള്ളി പടനായര്‍കുളങ്ങര തെക്ക് കല്പകം വീട്ടില്‍ അനിതാ പിള്ളയുടെ മകള്‍ ഡോ രശ്മി പിള്ളയാണ് ഈ പരാക്രമം കാട്ടിയത്. മദ്യലഹരിയില്‍ ഇവര്‍ ഓടിച്ച ബെന്‍സ് കാര്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരുക്കുണ്ട്.

മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച ഡോക്ടര്‍ തന്റെ കാറു കൊണ്ട് മറ്റു വാഹനങ്ങള്‍ക്ക് മേല്‍ പാഞ്ഞു കയറുകയായിരുന്നു. തുടര്‍ന്ന് കാര്‍ സഹിതം ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ മദ്യപിച്ച് അവശനിലയിലായിരുന്ന ഇവര്‍ പൊലീസിനേയും ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമക്കാറെയും കൈയേട്ടം ചെയ്യാന്‍ ശ്രമിച്ചു. ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി ജാമ്യത്തില്‍ വിട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :