ഒടുവില്‍ ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ രഹസ്യ കേന്ദ്രവും കണ്ടെത്തി?

ദിലീപിന്റെ മാനേജർ അപ്പുണ്ണി നിലമ്പൂരിൽ?

മലപ്പുറം/കൊച്ചി| AISWARYA| Last Modified ബുധന്‍, 26 ജൂലൈ 2017 (09:23 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ഒളിവിൽ കഴിയുന്ന ദിലീപിന്റെ മാനേജർ അപ്പുണ്ണിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചന. അപ്പുണ്ണി നിലമ്പൂരിനടുത്തെ രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ കഴിയുന്നതായാണ് വിവരം.

നിലമ്പൂർ നാടുകാണി ചുരത്തിന് സമീപം തമിഴ്നാട് അതിർത്തിയോട് ചേർന്ന ദേവാലയിൽ അപ്പുണ്ണിയെ കണ്ടതായി പൊലീസിന് നേരത്തെ വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും മലപ്പുറം പൊലീസ് കനത്ത നിരീക്ഷണമേർപ്പെടുത്തിയിരുന്നു.

അപ്പുണ്ണിക്ക് വേണ്ടി പൊലീസ് ദേവാലയില്‍ അന്വേഷണം നടന്നുവരികയാണ്. അപ്പുണ്ണി പിടിയിലായാൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പൊലീസിന്റെ പ്രത്യേക സംഘവും നിലമ്പൂരിൽ തമ്പടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :