വിവാഹാലോചന വേളയിൽ സ്ത്രീധന പ്രശ്‌നം വന്നാൽ യുവതികൾ പ്രതികരിക്കണം, സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി

അഭിറാം മനോഹർ| Last Modified ശനി, 18 ഡിസം‌ബര്‍ 2021 (17:57 IST)
വിവാഹം ആലോചിക്കുന്ന ഘട്ടത്തിൽ സ്ത്രീധന പ്രശ്‌നങ്ങൾ ഉയർന്നാൽ യുവതികൾ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പരാതികളിൽ സർക്കാർ
ഒപ്പം നിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സ്ത്രീധന-സ്ത്രീപീഡന വിരുദ്ധ ബോധവത്കരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീധന പീഡനങ്ങളും പ്രണയ നൈരാശ്യത്തിന്റെ പേരിൽ നാടത്തുന്ന

കൊലപാതകങ്ങളും വർദ്ധിക്കുമ്പോഴാണ്
സ്ത്രീ ശാക്തീകരണത്തിനും ബോധവത്കരണത്തിനുമായി കുടുംബശ്രീ തന്നെ രംഗത്തിറങ്ങുന്നത്.
അതേസമയം സ്ത്രീകൾ ഉന്നയിക്കുന്ന പരാതികളിൽ അന്വേഷണം നടത്തുന്നതിലും സംരക്ഷണം നൽകുന്നതിലെയും പൊലീസ് വീഴ്ചകൾ പുറത്തുവരുന്ന സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :