വീട്ടമ്മയുടെ ചെവിയറുത്ത് കമ്മല്‍ മോഷണം: 30 കാരന്‍ അറസ്റ്റില്‍

പട്ടാപ്പകൽ മോഷണം; യുവാവ് അറസ്റ്റിൽ

തൃശൂര്‍| Last Updated: ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (14:51 IST)
സ്ത്രീകളുടെ മാല, കമ്മല്‍ എന്നിവ പിടിച്ചുപറിക്കാന്‍ ക്രൂര പ്രവര്‍ത്തികള്‍ പോലും ചെയ്യാന്‍ മടിക്കാത്ത കള്ളനെ പൊലീസ് അറസ്റ്റ് ചെയ്തു. 59 കാരിയായ വീട്ടമ്മയുടെ ചെവിയറുത്ത് കമ്മല്‍ തട്ടിയെടുത്ത
മുക്കാട്ടുകര സ്വദേശി പയ്യപ്പാട്ടില്‍ യേശുദാസന്‍ എന്ന 30 കാരനാണ് ഷാഡോ പൊലീസിന്‍റെ വലയിലായത്.

കഴിഞ്ഞ ഏഴാം തീയതി വെള്ളിയാഴ്ച വൈകിട്ട് മരത്താക്കര പടവരാട് റോഡില്‍ തോണിപ്പറമ്പില്‍ വിജയന്‍റെ ഭാര്യ ഓമനയുടെ ചെവിയറുത്താണ് കമ്മലും കഴുത്തില്‍ കിടന്ന മാലയും കവര്‍ച്ച ചെയ്തത്. കേച്ചേരിയില്‍ പിടിച്ചുപറി നടത്തിയ ശേഷമാണ് ഇയാള്‍ അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന ഓമനയുടെ ആഭരണങ്ങള്‍ പിടിച്ചുപറിച്ചത്.

സമാനമായ രണ്ട് സംഭവങ്ങള്‍ കഴിഞ്ഞ മാസവും സമീപ പ്രദേശങ്ങളില്‍ നടന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ ഹിമേന്ദ്രനാഥിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :