അഭിറാം മനോഹർ|
Last Modified ചൊവ്വ, 18 മെയ് 2021 (14:45 IST)
ഒന്നാം
പിണറായി വിജയൻ സർക്കാരിൽ ഏറ്റവും തിളങ്ങിനിന്ന ആരോഗ്യമന്ത്രി കെകെ ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന അപ്രതീക്ഷിത തീരുമാനം ഉരുതിരിഞ്ഞത് ഇന്ന് രാവിലെ ചേർന്ന കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങളുടെ യോഗത്തിൽ. യോഗ തീരുമാനം പിന്നീട് സെക്രട്ടറിയേറ്റും സംസ്ഥാനസമിതിയും അംഗീകരിക്കുകയായിരുന്നു.
മന്ത്രിസഭയ്‌ക്ക് പുതിയ മുഖം വേണമെന്ന നിർദേശമാണ് പിബി അംഗങ്ങൾ യോഗത്തിൽ ഉയർത്തികാണിച്ചത്. ഇതുപ്രകാരം മുഖ്യമന്ത്രി ഒഴികെ ഒരുവട്ടം മന്ത്രിയായ ആർക്കും തന്നെ ഇളവുകൾ നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ ചർച്ച നടന്നെങ്കിലും അവിടെയും എതിർപ്പില്ലാതെ തീരുമാനം അംഗീകരിക്കപ്പെട്ടു.
പിബി അംഗമായ കോടിയേരി ബാലകൃഷ്‌ണനാണ് സംസ്ഥാന സമിതി യോഗത്തിൽ നിർദേശം അവതരിപ്പിച്ചത്.
കെകെ ശൈലജ ഒഴികെയുള്ളവരെ സിപിഎം ഒഴിവാക്കുമെന്നായിരുന്നു നേരത്തെ മാധ്യമങ്ങളുൾപ്പടെ റിപ്പോർട്ട് ചെയ്‌തിരുന്നത്.