ഇനി സ്‌ത്രീകളെ അപമാനിക്കില്ല, ആക്രമണത്തില്‍ പരാതിയില്ല; ഭാഗ്യലക്‍ഷ്മിയും കൂട്ടരും തല്ലിയ ഡോക്‍ടര്‍ മാപ്പുപറഞ്ഞു

തിരുവനന്തപുരം| കെ ആര്‍ അനൂപ്| Last Updated: ശനി, 26 സെപ്‌റ്റംബര്‍ 2020 (21:05 IST)
താന്‍ ഇനി സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ ഒന്നും പ്രവര്‍ത്തിക്കില്ലെന്ന് യൂട്യൂബര്‍ വിജയ് പി നായര്‍. സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്‍ഷ്‌മിയും ആക്‍ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്‌മി അറയ്‌ക്കല്‍ തുടങ്ങിയവരും വിജയ് പി നായരെ താമസസ്ഥലത്തെത്തി മര്‍ദ്ദിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്‌തിരുന്നു.

ഭാഗ്യലക്‍ഷ്മിയും കൂട്ടരും തനിക്കുനേരെ നടത്തിയ ആക്രമണത്തില്‍ പരാതിയില്ലെന്നും വിജയ് പി നായര്‍ പ്രതികരിച്ചു. ഇയാളുടെ ലാപ്‌ടോപ്പും ഫോണും ഭാഗ്യലക്‍ഷ്‌മിയും കൂട്ടരും പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.

തിരുവനന്തപുരം വെള്ളായണി സ്വദേശിയായ വിജയ് പി നായര്‍ താമസിക്കുന്ന ലോഡ്‌ജിലെത്തിയാണ് സ്ത്രീകള്‍ ആക്രമണം നടത്തിയത്. കവയത്രി സുഗതകുമാരിയമ്മ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഇയാള്‍ അശ്ലീല പ്രയോഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയിട്ടും പൊലീസും സൈബര്‍ സെല്ലും നടപടിയെടുക്കാത്തതിലുള്ള പ്രതിഷേധമാണ് തങ്ങള്‍ പ്രകടിപ്പിച്ചതെന്ന് പിന്നീട് ഭാഗ്യലക്‍ഷ്‌മി മാധ്യമങ്ങളോട് പ്രതികരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :