1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Women killed by friend

അങ്കമാലി ആശുപത്രിയില്‍ യുവതി കുത്തേറ്റ് മരിച്ചു; ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

Women killed by friend
ആശുപത്രിയില്‍ യുവതി കുത്തേറ്റു മരിച്ചു. അങ്കമാലി എംഎജിജെ ആശുപത്രിയിലാണ് സംഭവം. രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവതിയാണ് കൊല്ലപ്പെട്ടത്. ലിജി എന്നാണ് കൊല്ലപ്പെട്ട യുവതിയുടെ പേര്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. 
 
ലിജിയുടെ സുഹൃത്തായ മഹേഷിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയില്‍ രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയതാണ് ലിജി. ആശുപത്രിയിലെത്തിയ മഹേഷ് ലിജിയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് കൈയില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് ലിജിയെ കുത്തുകയായിരുന്നു. ലിജി സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. ആശുപത്രിയില്‍ വെച്ച് തന്നെയാണ് പൊലീസ് മഹേഷിനെ കസ്റ്റഡിയിലെടുത്തത്. 
 
അടുത്ത ലേഖനം
ലോക ചരിത്രത്തിലെ അധികായരാണ് ഇന്ത്യയെന്നും ഭാവിയില്‍ ഇന്ത്യയുടെ പങ്ക് നിര്‍ണായകമാണെന്നും ഫ്രഞ്ച് പ്രസിഡന്റ്