ലോക ചരിത്രത്തിലെ അധികായരാണ് ഇന്ത്യയെന്നും ഭാവിയില്‍ ഇന്ത്യയുടെ പങ്ക് നിര്‍ണായകമാണെന്നും ഫ്രഞ്ച് പ്രസിഡന്റ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 15 ജൂലൈ 2023 (15:05 IST)
ലോക ചരിത്രത്തിലെ അധികായരാണ് ഇന്ത്യയെന്നും ഭാവിയില്‍ ഇന്ത്യയുടെ പങ്ക് നിര്‍ണായകമാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ ആയിരുന്നു ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസ്താവന. ദേശീയ ദിനമായ ബാസ്റ്റില്‍ ഡേ പ്രമാണിച്ച് പാരീസില്‍ നടന്ന ഗംഭീരമായ സൈനിക പരേഡില്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വിശിഷ്ടാതിഥിയായി പങ്കെടുത്തിരുന്നു.

സൈനിക പരേഡില്‍ പങ്കെടുത്ത ഇന്ത്യന്‍ സൈനികര്‍ക്ക് മാക്രോണ്‍ നന്ദി അറിയിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്രാന്‍സിനൊപ്പം പോരാടിയ ഇന്ത്യന്‍ സൈനികരെ ഒരിക്കലും മറക്കില്ലെന്നും മാക്രോണ്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :