ഡാന്‍സ് പാര്‍ട്ടിക്കിടെ ഗുണ്ടാ നേതാവ് ഓം പ്രകാശ് അപമാനിച്ചെന്ന് യുവതിയുടെ പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

 police , women , investigation , om prakash , പൊലീസ് , ഓം പ്രകാശ് , ഹോട്ടല്‍ , യുവതി
കൊച്ചി| Last Modified തിങ്കള്‍, 12 ഓഗസ്റ്റ് 2019 (17:26 IST)
പഞ്ചനക്ഷത്ര ഹോട്ടലിലെ ഡാൻസ് പാർട്ടിക്കിടെ ഗുണ്ടാ നേതാവ് ഓം പ്രകാശ് അപമാനിക്കാൻ ശ്രമിച്ചെന്ന് യുവതിയുടെ പരാതി. എറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയില്‍ മുളവുകാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ശനിയാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. ഡാൻസ് പാർട്ടിക്കിടെ ഓം പ്രകാശ് തന്നോട് മോശമായി പെരുമാറുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും അപമര്യാദയായി പെരുമാറി എന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതി സ്വീകരിച്ച പൊലീസ് യുവതിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഓം പ്രകാശിനെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഓം പ്രകാശ് മുത്തൂറ്റ് പോൾ എം ജോർജ് വധക്കേസിൽ ആരോപണവിധേയനായിരുന്നു. അന്വേഷണത്തിനൊടുവിൽ സിബിഐ ഇയാളെ മാപ്പുസാക്ഷിയാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :