ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു
Venad express
ഓണാവധി കഴിഞ്ഞുള്ള ആദ്യ ദിവസമായതിനാല്‍ തന്നെ വലിയ തിരക്കാണ് ട്രെയിനുകളില്‍ അനുഭവപ്പെടുന്നത്. ആവശ്യത്തിന് ട്രെയിനുകള്‍ ഇല്ലാത്തതിനാല്‍ വേണാട് എക്‌സ്പ്രസില്‍ ആളുകള്‍ക്ക് കയറാന്‍ പോലും സാധിക്കാത്ത വിധമുള്ള തിരക്കാണുള്ളത്. യാത്രാ ദുരിതം മാറ്റാന്‍ കൂടുതല്‍ ട്രെയിനുകള്‍ വേണമെന്നത് യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യമാണ്.
