1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur local News

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

Thrissur
തൃശ്ശൂരില്‍ തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി അഭിഷേക് ആണ് മരിച്ചത്. 24 വയസായിരുന്നു. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവം നടന്നത്. രണ്ടു കാറിലായി ഒമ്പത് പേരടങ്ങിയ സംഘമാണ് ബീച്ചിലെത്തിയത്. ഇതില്‍ ആറുപേര്‍ കടലില്‍ ഇറങ്ങുകയായിരുന്നു. 
 
അഭിഷേകും സുഹൃത്ത് ഹസനും തിരയില്‍ പെട്ടുപോവുകയായിരുന്നു. ഇതില്‍ ഹസനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. അരമണിക്കൂര്‍ തിരച്ചില്‍ നടത്തിയതിനുശേഷം ആണ് അഭിഷേകിനെ കണ്ടെത്തിയത്.
അടുത്ത ലേഖനം
കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു