ക്രിക്കറ്റിൽ ലിംഗനീതി: ലോകകപ്പ് സമ്മാനതുക പുരുഷന്മാർക്കും സ്ത്രീകൾക്കും സമമാക്കി

അഭിറാം മനോഹർ| Last Modified ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (16:43 IST)
സ്ത്രീ- പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കുന്ന സമ്മാനതുകയില്‍ തുല്യത എന്ന ചരിത്രപരമായ തീരുമാനവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളാവുന്ന വനിതാ ടീമിന് പുരുഷ ജേതാക്കളുടെ അതേ തുക സമ്മാനമായി നല്‍കുമെന്ന് ഐസിസി ചൊവ്വാഴ്ച വ്യക്തമാക്കി. അടുത്തമാസം നടക്കുന്ന വനിതാ ടി20 ലോകകപ്പിലാകും ഈ തീരുമാനം നിലവില്‍ വരിക.

അടുത്തമാസം നടക്കുന്ന വനിതാ ടി20 ലോകകപ്പ് ജേതാക്കള്‍ക്ക് 23.4 ലക്ഷം ഡോളര്‍(ഏകദേശം 19.60 കോടി രൂപ) സമ്മാനം ലഭിക്കും. കഴിഞ്ഞ തവണ ജേതാക്കളായ ഓസ്‌ട്രേലിയന്‍ ടീമിന് ലഭിച്ചതില്‍ നിന്നും 134 ശതമാനത്തിന്റെ വര്‍ധനവാണിത്. റണ്ണറപ്പിന് 134 ശതമാനം വര്‍ധനവോടെ 9.80 കോടി രൂപയും ലഭിക്കും.


കായികരംഗത്ത് സ്ത്രീ- പുരുഷ സമത്വത്തിലേക്കുള്ള നിര്‍ണായക ചുവടുവെയ്പ്പാണിതെന്ന് ഐസിസി അഭിപ്രായപ്പെട്ടു. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സ്ത്രീ- പുരുഷ താരങ്ങള്‍ക്ക് 2022ല്‍ തുല്യമായ മാച്ച് ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമുകളും മാച്ച് ഫീസ് തുല്യമാക്കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :