ഹണിമൂണിന് ഗോവയ്ക്ക് പകരം അയോധ്യയിൽ കൊണ്ടുപോയി, വിവാഹമോചനം തേടി യുവതി കോടതിയിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 25 ജനുവരി 2024 (14:58 IST)
മധ്യപ്രദേശില്‍ ഹണിമൂണിന് ഗോവയില്‍ കൊണ്ടുപോകുന്നതിന് പകരം അയോധ്യയിലേക്ക് കൊണ്ടുപോയതില്‍ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം തേടി യുവതി. അഞ്ച് മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ഹണിമൂണിന് ഗോവയ്ക്ക് പകരം അയോധ്യയില്‍ കൊണ്ടുപോയതിന് 10 ദിവസം കഴിഞ്ഞ് ജനുവരി 19നാണ് യുവതി ഭോപ്പാല്‍ കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്.

ഭര്‍ത്താവ് ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നത്. യുവതിക്കും സാമാന്യം നല്ല ശമ്പളമുണ്ട്. കല്യാണത്തിന് ശേഷം ഹണിമൂണിനായി വിദേശത്തേയ്ക്ക് പോകാന്‍ സാമ്പത്തികമായി തടസങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് യുവതി പറയുന്നു. എന്നാല്‍ മാതാപിതാക്കളെ ഒറ്റയ്ക്കാക്കണം എന്നുള്ളത് കൊണ്ട് ഇന്ത്യയ്ക്ക് പുറത്ത് പോകാനാവില്ലെന്നും പകരം ഗോവയില്‍ ഹണിമൂണ്‍ ആഘോഷിക്കാമെന്നും ഇരുവരും തീരുമാനിച്ചു. എന്നാല്‍ ഗോവയ്ക്ക് പകരം അയോധ്യയിലേക്കും വാരണസിയിലേയ്ക്കുമാണ് ഭര്‍ത്താവ് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് യുവതി ആരോപിക്കുന്നു.

വിമാന ടിക്കറ്റ് ബുക്ക് ചെയ്ത കാര്യം തന്നോട് പറഞ്ഞില്ല.ട്രിപ്പിന് തൊട്ട് മുന്‍പത്തെ ദിവസമാണ് അമ്മയ്ക്ക് രാമക്ഷേത്ര പ്രതിഷ്ടയ്ക്ക് മുന്‍പ് സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ടെന്നും മാതാപിതാക്കള്‍ക്കൊപ്പം അയോധ്യ സന്ദര്‍ശിക്കുകയാണെന്നും ഭര്‍ത്താവ് അറിയിച്ചത്. ആ സമയത്ത് എതിര്‍പ്പ് ഉന്നയിച്ചില്ലെന്നും എന്നാല്‍ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം പരാതിപ്പെടുകയുമായിരുന്നുവെന്നും യുവതി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :