എന്‍പിആറും പൗരത്വഭേദഗതി നിയമവും കേരളത്തില്‍ നടപ്പാക്കില്ല; നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി

ഇപ്പോള്‍ നടക്കുന്നത് സെന്‍സസുമായി ബന്ധപ്പെട്ട നടപടിമാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

റെയ്‌നാ തോമസ്| Last Modified വ്യാഴം, 6 ഫെബ്രുവരി 2020 (13:19 IST)
പൗരത്വഭേദഗതി നിയമവും എന്‍പിആറും കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും വിഷയത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ നടക്കുന്നത് സെന്‍സസുമായി ബന്ധപ്പെട്ട നടപടിമാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സെന്‍സസ് നടപ്പാക്കുമ്പോള്‍ എന്‍.പി.ആറിന് വേണ്ടിയുള്ള വിവരങ്ങളും ശേഖരിക്കുമെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. കെ.എം ഷാജിയാണ് സഭയില്‍ നോട്ടീസ് നല്‍കിയത്.

കേരളം ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്നും നിലവില്‍ നടക്കുന്ന സെന്‍സസുമായി സഹകരിക്കുമെന്നും ജനുവരി 20ന് നടന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരുന്നു. ആര്‍എസ്എസ് അജന്‍ഡയായ പൗരത്വ രജിസ്റ്റര്‍ കേരളം നടപ്പാക്കില്ലെന്നും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുള്ള എല്ലാ നടപടികളും സംസ്ഥാനം സ്റ്റേ ചെയ്തു കഴിഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :