തിരുവന്തപുരം|
Last Updated:
ചൊവ്വ, 21 ഏപ്രില്‍ 2015 (18:01 IST)
ജെഡിയുവുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്നും അദേഹം പറഞ്ഞു. പാലക്കാട്ടെ തോല്‍വിയെ ഗൌരവമായാണു കാണുന്നതെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കെപിസിസിക്കു ലഭിച്ചിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.
യുഡി എഫില്‍ നിന്നും നേരിടേണ്ടി വന്ന അവഗണനയില്‍ തങ്ങള്‍ക്കുള്ള അതൃപ്തി നേരത്തെ വീരേന്ദ്രകുമാര്‍ പരസ്യമായി വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെ യുഡിഎഫിന്റെ കോഴിക്കോട് മേഖലാ ജാഥയുമായി സഹകരിക്കില്ലെന്നും. ജാഥ താന്‍ ഉദ്ഘാടനം ചെയ്യില്ലെന്നും ജെഡിയു സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍ പറഞ്ഞിരുന്നു.