യെച്ചൂരി മുങ്ങുന്ന കപ്പലിലെ കപ്പിത്താന്‍: ശിവസേന

മുംബൈ| VISHNU N L| Last Modified ചൊവ്വ, 21 ഏപ്രില്‍ 2015 (15:55 IST)
സിപി‌എമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ സീതാറാം യെച്ചൂരിയെ പരിഹസിച്ചുകൊണ്ട് രംഗത്ത്.ശിവസേന മുഖപത്രമായ സാമ്നയിലാണ് യെച്ചൂരി യെച്ചൂരി മുങ്ങുന്ന കപ്പലിലെ കപ്പിത്താനാണെന്നും, അദ്ധേഹത്തിന് നയിക്കാന്‍ ഒരു പാര്‍ട്ടിപോലും ഇല്ലെന്നും പരിഹസിക്കുന്നത്. ഇടതു പാര്‍ട്ടികള്‍ക്ക് പ്രാധാന്യം നഷ്ടപ്പെട്ടുവെന്നും രാജ്യത്ത് ശക്തമായ
പ്രതിപക്ഷമാകാന്‍ ഇടതു പാര്‍ട്ടികള്‍ക്ക് സാധിക്കില്ലെന്നും സാമ്നയില്‍ ശിവസേന അഭിപ്രായപ്പെട്ടു.

സിപിഎമ്മിന്റെ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തികഞ്ഞ പരാജയമായിരുന്നു. മുന്‍പ് അന്‍പതോളം എംപിമാരെ ലോക്സഭയില്‍ എത്തിക്കാന്‍ സാധിച്ചിരുന്ന സിപിഎമ്മിന്റെ സാന്നിധ്യം ഇപ്പോള്‍ കേവലം പത്തില്‍ താഴെയായി. സിപിഎമ്മിനെ എങ്ങിനെയാണ് ദേശീയ പാര്‍ട്ടിയെന്ന് പറയാന്‍ സാധിക്കുന്നത്. ബംഗാളിലെ പാര്‍ട്ടിയുടെ ശക്തി പോയി. മമതയുടെ മുന്നില്‍ സിപിഎം ബംഗാളില്‍ തകര്‍ന്നുവെന്നും യച്ചൂരി മുങ്ങുന്ന കപ്പലിന്റെ കപ്പിത്താനെന്നും സാമ്ന പറയുന്നു.

മൂന്നു പതിറ്റാണ്ടോളം പശ്ചിമ ബംഗാ ളില്‍ ഭരണം നടത്തിയ പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ അവിടെ പാര്‍ട്ടി തകര്‍ന്നു. യച്ചൂരി വളരെയധികം കഴിവുള്ള ഒരു വ്യക്തിയാണ്. എന്നാല്‍ അദ്ദേഹത്തിന് നയിക്കാന്‍ ഒരു പാര്‍ട്ടി പോലും ഇല്ലാത്ത അവസ്ഥയാണ്.
ആകെ അവശേഷിക്കുന്നുവെന്ന് അവകാശപ്പെടാവുന്നത് ബിഹാറിലും ത്രിപുരയിലും കേരളത്തിലുമാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രതിപക്ഷം ആകാനുള്ള ശക്തി പോലും സിപിഎമ്മിനില്ല- സേന വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :