ടേബിൾ‌ടോപ്പ് റൺ‌വേകളിൽ അപകടം എങ്ങനെ ?

ജോൺസി ഫെലിക്‌സ്| Last Modified വെള്ളി, 7 ഓഗസ്റ്റ് 2020 (22:38 IST)
കുന്നിന്റെ മുകളിൽ സ്ഥിതിചെയ്യുന്ന റൺ‌വേയാണ് ടേബിൾ‌ടോപ്പ് റൺ‌വേ. ഇത്തരത്തിലുള്ള റൺ‌വേ ഒരു ഒപ്റ്റിക്കൽ മിഥ്യ സൃഷ്ടിക്കുന്നു, അതിന് പൈലറ്റിന്റെ കൃത്യമായ സമീപനം ആവശ്യമാണ്. ഇത്തരത്തിലുള്ള റൺവേകളിൽ ലാൻഡിംഗ് സമയത്തും അതിന് ശേഷവും വേഗതയുടെ കാര്യത്തിൽ വളരെയേറെ ശ്രദ്ധ ആവശ്യമാണ്.

വളരെ പരിചയ സമ്പന്നരായ പൈലറ്റുമാർക്കാണ് ഇത്തരം റൺവേകളിൽ ലാൻഡിംഗ് സുരക്ഷിതമായി സാധ്യമാകുക. ഇന്ന് അപകടത്തിൽ പെട്ട വിമാനത്തിലെ പൈലറ്റ് പരിചയസമ്പന്നനായിരുന്നെങ്കിലും മോശം കാലാവസ്ഥയും രാത്രിയാണെന്നതും ദുരന്തത്തിലേക്ക് നയിക്കുകയായിരുന്നു.

കോഴിക്കോട്ട് കനത്ത മഴയാണ് ഇപ്പോൾ. . കരിപ്പൂർ വിമാനത്താവളത്തിൽ കാലാവസ്ഥ മോശമാണെങ്കിൽ വിമാനങ്ങൾ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടും. എന്നാൽ, ഇന്ന് ഇതുണ്ടായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :