ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കാന്‍ സര്‍ക്കാര്‍; കോണ്‍ഗ്രസ് എതിര്‍ത്തേക്കും

നിലവില്‍ 1600 രൂപയാണ് ക്ഷേമ പെന്‍ഷന്‍. ഇത് രണ്ട് ഘട്ടങ്ങളിലായി 400 രൂപ വര്‍ധിപ്പിച്ച് രണ്ടായിരത്തില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ആലോചന

Pinarayi Vijayan
Pinarayi Vijayan
രേണുക വേണു| Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2025 (18:08 IST)

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ ആലോചന. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് ഒരു വര്‍ധനവ് നടപ്പിലാക്കും. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പായിരിക്കും അടുത്ത വര്‍ധനവ്.

നിലവില്‍ 1600 രൂപയാണ് ക്ഷേമ പെന്‍ഷന്‍. ഇത് രണ്ട് ഘട്ടങ്ങളിലായി 400 രൂപ വര്‍ധിപ്പിച്ച് രണ്ടായിരത്തില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ആലോചന. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മാതൃകാപെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിനു മുന്‍പ് ക്ഷേമ പെന്‍ഷന്‍ വര്‍ധന ഉണ്ടായേക്കും.

ക്ഷേമ പെന്‍ഷന്‍ വര്‍ധനവിനെ രാഷ്ട്രീയ ആയുധമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള വര്‍ധനവ് എന്നാകും കോണ്‍ഗ്രസ് ആരോപിക്കുക. അതേസമയം പിണറായി വിജയന്‍ സര്‍ക്കാര്‍ 2016 ല്‍ അധികാരത്തിലെത്തുമ്പോള്‍ 600 രൂപ മാത്രമായിരുന്നു ക്ഷേമ പെന്‍ഷന്‍. വിവിധ ഘട്ടങ്ങളിലായി പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചത് ചൂണ്ടിക്കാട്ടിയാകും ഇടതുപക്ഷത്തിന്റെ പ്രതിരോധം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :