1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Welfare pension for Onam

ഓണ കളറാകും, 2 മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് നൽകാൻ സർക്കാർ

Welfare Pension
ഓണത്തിന് 2 മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. 5 മാസത്തെ കുടിശികയില്‍ ഒരു ഗഡുവും നടപ്പുമാസത്തെ പെന്‍ഷനുമാണ് നല്‍കുന്നത്. ഓണക്കാല ചെലവുകള്‍ക്ക് മുന്നോടിയായി 3000 കോടി രൂപ ധന വകുപ്പ് കടമെടുക്കും. 60 ലക്ഷം പെന്‍ഷങ്കാര്‍ക്ക് 3200 രൂപ വീതം ഈ മാസം അവസാനത്തോടെ ലഭിച്ചു തുടങ്ങും. ഇതിനായി 1800 കോടി രൂപയാണ് വകയിരുത്തുന്നത്.
 
5 മാസത്തെ കുടിശികയില്‍ 2 മാസത്തെ ഈ സാമ്പത്തിക വര്‍ഷവും ബാക്കി 3 മാസത്തെ അടുത്ത സാമ്പത്തിക വര്‍ഷവും കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച മുന്‍ഗണനാ ക്രമത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതനുസരിച്ചാണ് ഓണക്കാലത്ത് ഒരു മാസത്തെ കുടിശിക കൂടി ചേര്‍ത്ത് നടപ്പ് മാസത്തെ പെന്‍ഷന്‍ അനുവദിക്കുന്നത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഇരട്ട ന്യൂനമർദ്ദം, ന്യൂനമർദ്ദ പാത്തി, സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത