1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Director VK Prakash News

സംവിധായകന്‍ വികെ പ്രകാശിനെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി യുവകഥാകാരി

Director VK Prakash
സംവിധായകന്‍ വികെ പ്രകാശിനെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി യുവകഥാകാരി. 2022 ല്‍ ഏപ്രിലില്‍ കൊല്ലത്തേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം കാണിച്ചെന്നാണ് യുവകഥാകാരി ആരോപിച്ചത്. കഥ കേള്‍ക്കാമെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ ശേഷം വികെ പ്രകാശ് കടന്നുപിടിച്ചെന്നാണ് പരാതി.
 
അഭിനയത്തില്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ച് ഒരു സീന്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു അതിക്രമം കാട്ടിയത്. പരാതിപ്പെടാതിരിക്കാന്‍ ഡ്രൈവറുടെ അക്കൗണ്ടില്‍ നിന്ന് പതിനായിരം രൂപ തനിക്കയച്ചെന്നും യുവ കഥാകാരി വെളിപ്പെടുത്തി. തെളിവുകള്‍ സഹിതം ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.
അടുത്ത ലേഖനം
ആറന്മുളയില്‍ വള്ളസദ്യക്കെത്തിയയാള്‍ പമ്പയാറ്റില്‍ മുങ്ങിമരിച്ചു