സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നു

രേണുക വേണു| Last Modified ചൊവ്വ, 20 ജൂലൈ 2021 (11:23 IST)
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ തുടരുന്ന വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും. ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനി തുടരേണ്ടതില്ലെന്നാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈകീട്ട് ചേരുന്ന കോവിഡ് അവലോകന യോഗത്തിലുണ്ടാകും. ശനിയാഴ്ചയും ഞായറാഴ്ചയും കടകള്‍ അടച്ചിട്ട് ബാക്കി ദിവസങ്ങളില്‍ തുറക്കുന്നത് മൂലം കൂടുതല്‍ ആളുകള്‍ വ്യാപാര സ്ഥാപനങ്ങളില്‍ എത്താനുള്ള സാധ്യത കൂടുതലാണ്. ഇതിനെതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വാരാന്ത്യ ലോക്ക്ഡൗണില്‍ അശാസ്ത്രീയത ഉണ്ടെന്നാണ് വിമര്‍ശനം. അതിനാല്‍ ഇനിയും വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :