1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Saturday Sunday Lockdown Kerala to be Continue

കേരളത്തില്‍ ശനി, ഞായര്‍ ലോക്ക്ഡൗണ്‍ തുടരും

Saturday
സംസ്ഥാനത്ത് ശനി, ഞായര്‍ ലോക്ക്ഡൗണ്‍ തുടരും. വാരാന്ത്യ ലോക്ക്ഡൗണ്‍ ഉടന്‍ ഒഴിവാക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. അതേസമയം, ചില നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഡി കാറ്റഗറി ഒഴികെയുള്ള മേഖലകളിലെ കടകളുടെ പ്രവര്‍ത്തിസമയം നീട്ടി. ടിപിആര്‍ നിരക്ക് 15 വരെയുള്ള മേഖലയില്‍ രാത്രി എട്ടുവരെ കടകള്‍ തുറക്കാം. ബാങ്കുകളില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ ഇടപാടുകാര്‍ക്ക് പ്രവേശനം നല്‍കും.
 
അടുത്ത ലേഖനം
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്; ബാങ്കുകളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ഇടപാടുകാര്‍ക്ക് പ്രവേശനം