ഐഎസും ആര്‍എസ്എസും തമ്മില്‍ താരതമ്യമില്ല, കേരളത്തില്‍ മുസ്ലീം കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണ്: സെന്‍‌കുമാര്‍

ഒരിടത്ത് ബെഹ്‌റ, ഒരിടത്തു സംഘി ! സെന്‍‌കുമാറിനിതെന്തു പറ്റി?

aparna| Last Modified ശനി, 8 ജൂലൈ 2017 (14:31 IST)
ഡിജിപി ലോകനാഥ് ബെഹ്‌റയെ സംഘിയെന്ന് വിളിച്ച് നടന്നവര്‍ സെന്‍‌കുമാറിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സത്യസന്ധനും നീതിനിഷേധിക്കപ്പെട്ടവനുമായ സെൻകുമാറിനായി വാ തോരാതെ പ്രസംഗിക്കുകയും അദ്ദേഹത്തിന്റെ ചിത്രം പ്രൊഫൈൽ പിക്ചറാക്കുകയും ചെയ്തിരുന്നു. എന്നാലിതാ മാടമ്പള്ളിയിലെ യഥാർത്ഥ സംഘിയാരെന്ന് വെളിപ്പെടുത്തുന്ന വാക്കുകള്‍ പുറത്തുവരുന്നു.

ഇസ്ലാമിക് സ്റ്റേറ്റും ആര്‍എസ്എസും തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെന്നാണ് സെന്‍‌കുമാര്‍ പറയുന്നത്. . മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ല. ഐഎസും ആര്‍എസ്എസും തമ്മില്‍ ഒരു താരതമ്യവുമില്ലെന്നാണ് മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തല്‍.

ഇതിന്റെ കാരണവും സെന്‍‌കുമാര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ‘ഒരു മുസ്‌ലിമിന് സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്‌ലിമാക്കുകയും അമുസ്‌ലീങ്ങളെ കൊന്നുകളയുകയുമാണ് എന്നും പറയുന്നിടത്താണ് പ്രശ്‌നം വരുന്നതു‘ - മുന്‍ ഡിജിപി പറയുന്നു.

പശുവിന് വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് പറയുന്ന റംസാന്‍ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ താന്‍ ഈയിടെ കണ്ടു. അത്തരം പ്രസംഗങ്ങള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഇങ്ങനെ പ്രസംഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. കേരളത്തില്‍ മുസ്ലീം കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണ്. നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്‌ലിം കുട്ടികളാണ്. മുസ്‌ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കുമെന്ന ആശങ്കയും സെന്‍‌കുമാര്‍ പ്രകടിപ്പിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :