ഓടുന്ന ബസില്‍ യുവതിക്ക് ചുംബനം; ബിജെപി നേതാവ് പിടിയില്‍

ഓടുന്ന ബസില്‍ യുവതിക്ക് ചുംബനം; ബിജെപി നേതാവ് അറസ്റ്റില്‍

AISWARYA| Last Modified ബുധന്‍, 5 ജൂലൈ 2017 (14:32 IST)
ഓടുന്ന ബസില്‍ യുവതിയെ ചുംബിച്ച ബിജെപി നേതാവ് അറസ്റ്റില്‍. ചുംബിക്കുന്ന വീഡിയോ വൈറലായതോടെ ബിജെപി നേതാവ് തന്നെ പീഡിപ്പിച്ചതായി കാട്ടി യുവതി പൊലീസില്‍ പരാതിയുമായി എത്തിയത്. എന്നാല്‍ യുവതി പരാതിയുമായി എത്തിയതോടെ ബിജെപി നേതാവായ രവിന്ദ്ര ബവാന്തഡെ ഒളിവില്‍ പോയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.

മഹാരാഷ്ട്ര ഗട്ചിരോലി ജില്ലയിലെ ചന്ദ്രപുര്‍ പ്രദേശത്തെ ബസ് യാത്രയ്ക്കിടയിലാണ് ഈ സംഭവം നടന്നത്. യുവതിയെ നേതാവ് ബലം പ്രയോഗിച്ച് ചുംബിക്കുകയായിരുന്നുവെന്നാണ് ബസിലുണ്ടായിരുന്ന യാത്രക്കാര്‍ നല്‍കുന്ന വിവരം. ബസിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളാണ് വൈറലായത്. തന്നെ വിവാഹം ചെയ്യാമെന്നും ജോലി വാങ്ങിത്തരാമെന്നും ബിജെപി നേതാവ് വാഗ്ദാനം ചെയ്തിരുന്നതായി യുവതി പൊലീസില്‍ മൊഴി നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :