അനുബന്ധ വാര്‍ത്തകള്‍
- ഊഞ്ഞാലിലെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുങ്ങി; മാനന്തവാടിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
- വയനാടിനെ പറ്റി തമിഴ്നാട്ടില്‍ നിന്നുള്ള എംപി സംസാരിച്ചപ്പോള്‍ സുരേഷ് ഗോപി കഥകളി പദങ്ങള്‍ കാണിച്ചുവെന്ന് ജോണ്‍ ബ്രിട്ടാസ്
- വയനാടിന്റെ അതിജീവനത്തിന് കുടുംബശ്രീയുടെ കൈത്താങ്ങ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 53 ലക്ഷം രൂപ കൂടി നല്കി
- വയനാട് ദുരന്തത്തില്‍ ദുരിതബാധിതര്‍ക്ക് വീട് വച്ച് നല്‍കാമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ കേരളം ഇതുവരെ മറുപടി നല്‍കിയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി
- വയനാട് ദുരന്തത്തില്‍ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ട് നവംബര്‍ 13ന് മാത്രമാണ് കേരളം സമര്‍പ്പിച്ചതെന്ന് അമിത് ഷാ
മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ കാറില്‍ വലിച്ചിഴച്ച സംഭവം: മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
car
മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കഴിഞ്ഞദിവസമായിരുന്നു സംഭവം നടന്നത്. പയ്യമ്പള്ളിയിലെ മാതനെയാണ് വിനോദസഞ്ചാരികളായെത്തിയ ഒരു സംഘം റോഡിലൂടെ വലിച്ചിഴച്ചത്. ചെക്ക് ഡാമിന് സമീപം രണ്ട് വിനോദസഞ്ചാര സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും ഇത് തടയാന്‍ മാതനെത്തുകയുമായിരുന്നു.
പിന്നാലെ അക്രമികള്‍ മാതന്റെ കൈപിടിച്ച് റോഡിലൂടെ കാറില്‍ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു. അരയ്ക്കും കൈകാലുകള്‍ക്കും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ആദിവാസി യുവാവ്. സംഭവത്തില്‍ കര്‍ശന നടപടി എടുക്കണമെന്ന് രാധാകൃഷ്ണന്‍ എംപി പറഞ്ഞു. പൈസ ഉണ്ടെന്നു കരുതി എന്തും കാണിക്കാമെന്ന ധാരണ പാടില്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി കര്‍ശനമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.