‘റെയില്‍വേ വികസനം: പകുതി ചെലവ് കേരളം വഹിക്കണം‘

റെയില്‍വേ വികസനം, കേരളം, സദാനന്ദ ഗൗഡ, സ്പെഷ്യല്‍ ട്രെയിനുകള്‍
കൊച്ചി| Last Updated: വ്യാഴം, 28 ഓഗസ്റ്റ് 2014 (12:32 IST)
റെയില്‍വേ വികസനത്തിന് കേരളം പകുതി ചെലവ് വഹിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി വി ഡി സദാനന്ദ ഗൗഡ. റെയില്‍വേ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ കാര്യക്ഷമമാക്കണം. പാത ഇരട്ടിപ്പിക്കല്‍ വേഗത്തിലായാല്‍ കൂടുതല്‍ ട്രെയിനുകള്‍ കേരളത്തിന് അനുവദിക്കും. സബര്‍ബന്‍ ട്രെയിനുകളുടെ ചെലവ് ഏറ്റെടുക്കാന്‍ കേരളം തയ്യാറാകണമെന്നും ഗൌഡ ആവശ്യപ്പെട്ടു.

ഓണത്തിനു രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അധികമായി അനുവദിച്ചു. തിരുവനനന്തപുരം- ബംഗളൂരു, എറണാകുളം- ചെന്നൈ, മംഗലാപുരം- കന്യാകുമാരി സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാകും. കേരളം ആവശ്യപ്പെട്ടാല്‍ കൂടുതല്‍ സ്‌ഷെപ്യല്‍ സര്‍വീസുകള്‍ അനുവദിക്കും. കൂടാതെ എറണാകുളം- സബ്ദര്‍ജംഗ് സ്‌പെഷ്യല്‍ ട്രെയിന്‍ സ്ഥിരം സര്‍വീസാക്കുമെന്നും അറിയിച്ചു.

കേരളത്തിനു പുതിയ ഡിവിഷനും കൂടുതല്‍ കോച്ചുകളും റെയില്‍വേയുടെ പരിഗണനയിലുണ്ട്. വിദഗ്ധ സമിതി റിപ്പോര്‍ട്ടിനു ശേഷം ഇവ പരിഗണിക്കും. റെയില്‍വേ വികസനത്തിന് കര്‍ണാടക സൗജന്യമായി ഭൂമി ഏറ്റെടുത്ത് നല്‍കുന്നുണ്ട്. അല്ലെങ്കില്‍ പദ്ധതി ചെലവിന്റെ പകുതി വഹിക്കും. കേരളം ഭൂമി സൗജന്യമായി ഏറ്റെടുത്ത് നല്‍കുകയോ പദ്ധതി ചെലവിന്റെ പകുതി വഹിക്കുകയോ വേണം. നിലവില്‍ കേരളത്തിന് പ്രത്യേക സോണില്ല. ആന്ധ്രാപ്രദേശ് വരെയാണ് പ്രത്യേക സോണ്‍ പരിഗണനയിലുള്ളത്. കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് ആവശ്യങ്ങളൊന്നും മന്ത്രാലയത്തിന് ലഭിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.


റെയില്‍വേയില്‍ സുരക്ഷയ്ക്കും ശുചിത്വത്തിനുമാണ് താന്‍ മുന്‍ഗണന നല്‍കുന്നത്. സ്‌റ്റേഷനുകളിലെ ശുചിത്വം വര്‍ധിപ്പിക്കും. ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന എംപിമാരുടെ ആരോപണം ശരിയല്ല. കഴിഞ്ഞ പത്തു വര്‍ഷം കേരളത്തിന് ലഭിച്ചതിനേക്കാള്‍ കുടുതല്‍ തുക ആനുപാതികമായി കേരളത്തിന് എന്‍ഡിഎ സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

-



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :