സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 20 ഏപ്രില്‍ 2022 (08:48 IST)
കെട്ടിട ഉടമയോട് കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റുചെയ്തു. വയനാട് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ഗ്രേഡ് സെക്കന്റ് ഓവര്‍സീയര്‍ പി സുധിയാണ് പിടിയിലായത്. വയനാട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയാണ് ഇയാളെ പിടികൂടിയത്. കെട്ടിട നിര്‍മാണം ഒരു വര്‍ഷത്തോളം വൈകിപ്പിച്ചതിനെ തുടര്‍ന്ന് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.