വയനാട് പുതുമലയിലെ ഉരുൾപൊട്ടൽ; 5 മൃതദേഹങ്ങൾ പുറത്തെടുത്തു, മണ്ണ് മാറ്റും‌തോറും കൂടുതൽ ഇടിയുന്നു

Last Modified വെള്ളി, 9 ഓഗസ്റ്റ് 2019 (10:30 IST)
വയനാട് പുതുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരിൽ നിന്നും അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ മുതല്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് മേഖലയിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

ഇന്നലെ ഇവിടേക്ക് പോകാന്‍ ശ്രമിച്ച രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നില്ല. മണ്ണ് നീക്കുവാന്‍ ശ്രമിക്കും തോറും വീണ്ടും റോഡിടിയുന്ന അവസ്ഥയായതിനാലാണ് രക്ഷാപ്രവർത്തനം വൈകിയത്. പത്ത് പേരെയാണ് ഇന്നലെ ഇവിടെ നിന്ന് രക്ഷപ്പെടുത്തി കൊണ്ട് വന്നത് ഇവരില്‍ 9 പേര്‍ ആശുപത്രിയില്‍ തുടരുകയാണ് ആരുടെയും പരിക്ക് സാരമുള്ളതല്ല. എത്ര പേർ മണ്ണിനടിയിൽ കുടുങ്ങിയെന്ന കാര്യത്തിൽ രക്ഷപെട്ടവർക്കും വ്യക്തതയില്ല.

വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ക്ഷേത്രം, മുസ്ലീം പള്ളി, ഒരു കാന്റീന്‍, എഴുപതോളം വീടുകള്‍ എന്നിവ ഒലിച്ചു പോയെന്നാണ് പുറത്തു വരുന്ന വിവരം. ഇന്നലെ രാത്രി മുതല്‍ പുത്തുമലയില്‍ ചെറിയ തോതില്‍ ഉരുള്‍ പൊട്ടലുണ്ടായിരുന്നു ഇതേ തുടര്‍ന്ന് ഇവിടെ നിന്നും ആളുകള്‍ മാറിതാമസിച്ചു. എന്നാല്‍ ആളുകള്‍ മാറിതാമസിച്ച സ്ഥലമടക്കം മണ്ണിനടിയിലാണെന്നാണ് സംശയിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :