വെള്ളക്കരത്തില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭ യോഗം തീരുമാനം

തിരുവനന്തപുരം| Last Updated: ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (14:27 IST)
വെള്ളക്കരത്തില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭ യോഗത്തിന്റെ തീരുമാനം.15,000 ലിറ്ററില്‍ താഴെ വെള്ളം ഉപയോഗിക്കുന്നവര്‍ക്കാണ് ഇളവ്.
ഇത് കൂടാതെ നികുതിയുടെ സ്ലാബുകള്‍ പുനഃക്രമീകരിച്ചു. പുതിയ തീരുമാനത്തിലൂടെ എട്ട് ലക്ഷം ഉപയോക്താക്കളെ നികുതി വര്‍ധനയില്‍ നിന്നും ഒഴിവാക്കി.

ഇത്കൂടാതെ നികുതി വര്‍ധനവിന്‍റെ ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. 20 ലക്ഷത്തിലധികം വിലയുള്ള കാറുകള്‍ക്ക് ആഢംബര നികുതി ഈടാക്കും.

നേരത്തെ നികുതി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വന്‍ പ്രതിഷേധം ഭരണകക്ഷിക്കകത്തും പ്രതിപക്ഷത്തുനിന്നും ഉയര്‍ന്നിരുന്നു.

ഇതുകൂടാതെ 3000 ചതുരശ്ര അടിക്ക് മേലെ വിസ്തീര്‍ണമുള്ള വീടുകള്‍ക്കും 2000 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തീര്‍ണമുള്ള ഫ്ലൂറ്റുകള്‍ക്കും അധികനികുതി ചുമത്തും.







മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :