തദ്ദേശവാർഡ് വിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ജില്ലാതല ഹിയറിംഗ് തുടങ്ങി
Delimitation
രാവിലെ ഒമ്പതു മണിമുതല്‍ തൈക്കാട്ടുശ്ശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി, ആര്യാട് ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകള്‍, ചേര്‍ത്തല നഗരസഭ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുന്നത്. ഇവിടെ 262 പരാതികളാണ് ഉള്ളത്. 11 മണി മുതല്‍ അമ്പലപ്പുഴ, ചമ്പക്കുളം, വെളിയനാട്, ചെങ്ങന്നൂര്‍ ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍ ആലപ്പുഴ, ചെങ്ങന്നൂര്‍ നഗരസഭ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കും. പരാതികളുടെ എണ്ണം 235. ഉച്ചക്ക് ശേഷം രണ്ടു മണി മുതല്‍ ഹരിപ്പാട്, മാവേലിക്കര, ഭരണിക്കാവ്, മുതുകുളം ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍, ഹരിപ്പാട്, മാവേലിക്കര, കായംകുളം നഗരസഭകള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കും. ഇവിടെ നിന്നും 226 പരാതികളാണ് ലഭിച്ചിട്ടുള്ളത്.