'കോണും തെറ്റി ഫ്രണ്ട്സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോൺഫറൻസ് എന്ന് പറയുന്നത്'; മോദിയെ ട്രോളി വിടി ബൽറാം

വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രിയോട് മാധ്യമ പ്രവർത്തക ചോദ്യം ചോദിക്കാനൊരുങ്ങിയപ്പോൾ പാർട്ടി അധ്യക്ഷൻ മറുപടി തരുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

Last Modified ശനി, 18 മെയ് 2019 (07:52 IST)
പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം നരേന്ദ്രമോദി ആദ്യമായി വിളിച്ച വാർത്താസമ്മേളനത്തെ പരിഹസിച്ച് കോൺഗ്രസ് എംഎൽഎ വിടി ബൽറാം. ബിജെപി അധ്യക്ഷൻ അമിത് ഷാ വിളിച്ചു‌ചേർത്ത വാർത്താ സമ്മേളനത്തിൽ അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി മോദിയെത്തിയത്.വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രിയോട് മാധ്യമ പ്രവർത്തക ചോദ്യം ചോദിക്കാനൊരുങ്ങിയപ്പോൾ പാർട്ടി അധ്യക്ഷൻ മറുപടി തരുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

ഇപ്പോൾ വിടി ബൽറാമും മോദിയെ ട്രോളിയിരിക്കുകയാണ്. 'താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോൺഫറൻസ് എന്ന് പറയുന്നത്.' എന്നാണ് ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.


വാർത്താ സമ്മേളനം അവസാനിച്ചതിന് പിന്നാലെ മോദിയുടെ മൗനത്തെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി പരിഹസിച്ചിരുന്നു. അഭിനന്ദനങ്ങൾ മോദിജി, മഹത്തായ വാർത്താ സമ്മേളനം! നിങ്ങൾ വാർത്താസമ്മേളനത്തിനെത്തിയപ്പോൾ തന്നെ ഞങ്ങൾ യുദ്ധം പകുതി ജയിച്ചു. അടുത്ത തവണ മിസ്റ്റർ ഷാ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ നിങ്ങളെ അനുവദിക്കും. നന്നായി എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാർത്താസമ്മേളനം കഴിഞ്ഞയുടൻ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :