തിരുവനന്തപുരം|
JOYS JOY|
Last Modified ഞായര്‍, 28 ജൂണ്‍ 2015 (16:17 IST)
സംസ്ഥാന വിജിലന്‍സ് ഡയറക്‌ടര്‍ വിന്‍സന്‍ എം പോളിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. വിന്‍സന്‍ എം പോളിന്റെ നപടി ദുരൂഹമണെന്ന് വി എസ് വിമര്‍ശിച്ചു. ബാര്‍കോഴ കേസില്‍ കെ എം മാണിക്കെതിരെ കുറ്റപത്രം നല്കേണ്ടതില്ലെന്ന് വിജിലന്‍സ് തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തെക്കുറിച്ചായിരുന്നു വി എസിന്റെ വിമര്‍ശനം.
വിന്‍സന്‍ എം പോള്‍ കാട്ടിയത് അനീതിയാണ്. അദ്ദേഹത്തിന്റെ നടപടി ദുരൂഹമാണ്. മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എല്‍ നാഗേശ്വര റാവുവിനോട് നിയമോപദേശം തേടിയത് എന്ത് നിയമം വെച്ചാണെന്നും വി എസ് ചോദിച്ചു.
വിജിലന്‍സ് ഡയറക്ടറുടെ നടപടി അന്വേഷണ ഏജന്‍സികള്‍ക്ക് തീരാകളങ്കമാണ്. ഈ സാഹചര്യത്തില്‍ സി ബി ഐ അന്വേഷണം പ്രസക്തമാണെന്നും അന്വേഷണം റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം താന്‍ കോടതിയെ സമീപിക്കുമെന്നും വി എസ് വ്യക്തമാക്കി. എന്തുകൊണ്ട് കെ എം മാണിയുടെ വീട് റെയ്ഡ് ചെയ്തില്ലെന്നും അദ്ദേഹം ചോദിച്ചു.