തന്നെ ശിഖണ്ഡി എന്നുവിളിച്ചത് വെള്ളാപ്പള്ളിയുടെ വിവരക്കേടെന്ന് വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം| Last Updated: തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (19:31 IST)
തന്നെ ശിഖണ്ഡി എന്നുവിളിച്ചത് വെള്ളാപ്പള്ളിയുടെ വിവരക്കേടെന്ന് വി എസ് അച്യുതാനന്ദന്‍. ശിഖണ്ഡി സത്യത്തിന്റേയും ധര്‍മ്മത്തിന്റേയും പേരില്‍ അണിനിരന്ന ആളാണെന്നും തന്നെ ശിഖണ്ഡി എന്നു വിളിച്ച നടേശന്‍ കൗരവ പപക്ഷത്ത് സ്വയം പ്രതിഷ്ഠിക്കുന്നുവെന്നും വി എസ് പറഞ്ഞു.

യഥാര്‍ത്ഥ ശ്രീനാരായണീയരും നടേശ ക്ഷേമസഭയും തമ്മിലുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. തന്റെ പാര്‍ട്ടിയിലും ഓഫീസിലും സവര്‍ണ്ണരും അവര്‍ണ്ണരുമില്ലെന്നും മനുഷ്യരേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആസ്തി ബാധ്യതകള്‍ വര്‍ഷം തോറും കേരള ഗവര്‍ണര്‍ക്ക് നല്‍കുന്ന വ്യക്തിയാണ് താന്‍. അതില്‍ നടേശന്റെ ഒരു നയാ പൈസപോലുമില്ലെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

വെള്ളാപ്പള്ളിയുടെ അത്ഭുതപുത്രന് തന്നെ ജയിപ്പിക്കാനുള്ള കഴിവില്ലെന്നും വി എസ് പറഞ്ഞു.
വി എസിനെ മലമ്പുഴയില്‍ സഹായിച്ചത് സമുദായപരിഗണനയില്‍ തന്നെയായിരുന്നു എന്നും സ്വന്തം പാര്‍ട്ടി പോലും എതിര്‍ത്തപ്പോള്‍ മലമ്പുഴയില്‍ സഹായിച്ചത് ആരെന്ന് മറന്നുപോകരുതെന്നും കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :