കോട്ടയത്തേത് സത്യമാകാതിരിക്കട്ടെ: സിപിഎം - മാണി സഹകരണത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് വിഎസ്

മാണിക്കെതിരായ അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്നു: വിഎസ്​

  vs achuthanandan , vs statement , Pinarayi vijyan , kerala congress m , Pinaryi vijayan , CPM , UDF , സിപിഎം , കേരള കോണ്‍ഗ്രസ് (എം) , വിഎസ് അച്യുതാനന്ദന്‍ , വി എസ് , സഖറിയാസ് കുതിരവേലി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 3 മെയ് 2017 (20:00 IST)
സിപിഎം- കേരള കോണ്‍ഗ്രസ് (എം) സഹകരണത്തെ എതിര്‍ത്ത് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. കെഎം മാണിക്കെതിരായ അഴിമതി ആരോപണങ്ങൾ ഇപ്പോഴും നില നിൽക്കുന്നു. കോട്ടയത്ത് നിന്നുള്ളത് പ്രാദേശിക വാര്‍ത്തയല്ലേ അത് സത്യമാകാതിരിക്കട്ടെയെന്നും വിഎസ് പറഞ്ഞു.

മാണിക്കെതിരെ ഇതുവരെ ഉന്നയിച്ചിട്ടുള്ള എല്ലാ ആരോപണങ്ങളിലും ഉറച്ചുനിൽക്കുകയാണെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിക്ക് സിപിഎം പിന്തുണ നല്‍കിയിരുന്നു. ഇതിന് പിന്നാലെ കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ ചേക്കേറാന്‍ ശ്രമം നടത്തുവെന്ന വാര്‍ത്തകളും ശക്തമായി. ഇതിന്റെ
പശ്ചാത്തലത്തിലാണ് വിഎസിന്റെ പ്രതികരണം.

ജില്ലാ പഞ്ചായത്തിലെ കുറവിലങ്ങാട് ഡിവിഷൻ അംഗമായ സഖറിയാസ് കുതിരവേലിയാണ് പ്രസിഡന്റായത്. സഖറിയാസ് കുതിരവേലി 12 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന സണ്ണി പാമ്പാടിക്ക് എട്ടു വോട്ടുകളേ ലഭിച്ചുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :