രാഷ്ട്രീയക്കാരുടെ ഒത്താശമൂലമാണ് മൂന്നാറില്‍ കയ്യേറ്റക്കാര്‍ തടിച്ചു കൊഴുക്കുന്നത്, ജാതിയും മതവും പറഞ്ഞ് ഇതിന് മറയിടുന്നത് അംഗീകരിക്കാന്‍ കഴിയില്ല: വിഎസ്

ജാതിയും മതവും പറഞ്ഞ് കയ്യേറ്റത്തിന് മറയിടുന്നത് അംഗീകരിക്കാനാവില്ലെന്ന് വി എസ്

തിരുവനന്തപുരം| സജിത്ത്| Last Updated: വെള്ളി, 28 ഏപ്രില്‍ 2017 (14:10 IST)
മൂന്നാറില്‍ കയ്യേറ്റക്കാര്‍ തടിച്ചു കൊഴുക്കുകയാണെന്നും ഇതിന് രാഷ്ട്രീയക്കാരാണ് ഒത്താശ ചെയ്യുന്നതെന്നും വിഎസ് അച്യുതാനന്ദന്‍. പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനെതിരെയും അവിടെ നടക്കുന്ന കയ്യേറ്റത്തിനെതിരേയും കാല്‍ നൂറ്റാണ്ട് മുമ്പ് തന്നെപ്പോലുള്ളവര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ അന്ന് തങ്ങള്‍ വെട്ടിനിരത്തലുകാരാണെന്ന് പറഞ്ഞ് പറഞ്ഞ് അധിക്ഷേപിക്കാനാണ് പലരും ശ്രമിച്ചതെന്നും വി എസ് പറഞ്ഞു.

ജാതി, മതം, വിശ്വാസം എന്നിവയുടെയൊന്നും പേരില്‍ കയ്യേറ്റത്തിന് മറയിടുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. ലക്കും ലഗാനുമില്ലാതെ നടക്കുന്ന കയ്യേറ്റങ്ങള്‍ മൂന്നാറിനെ മൂന്നാറല്ലാതാക്കി മാറ്റിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണുള്ളത്. പാവപ്പെട്ട ദളിതരും ആദിവാസികളും ഉള്‍പ്പെടുയുള്ള ആയിരക്കണക്കിന് വരുന്ന ജനങ്ങള്‍ ഭൂമിക്ക് വേണ്ടി സമരരംഗത്ത് വരുന്ന ഈ സമയത്താണ് പണാധിപത്യത്തിന്റെ മുഷ്‌കില്‍ നടാക്കുന്ന ഈ കയ്യേറ്റമെന്നും വിഎസ് കുറ്റപ്പെടുത്തി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :