മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബജറ്റ് അവതരിപ്പിക്കുന്നു; മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം സഭയില്‍

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 12 ഫെബ്രുവരി 2016 (09:05 IST)
സംസ്ഥാനസര്‍ക്കാര്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി പ്രതിപക്ഷം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഭയില്‍ ഈ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരിപ്പിക്കുകയാണ്. എന്നാല്‍, പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ് പ്രതിപക്ഷം.

മുഖ്യമന്ത്രി, മന്ത്രിയായ കെ ബാബു എന്നിവര്‍ക്കെതിരെ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം, ബജറ്റ് ദിനത്തില്‍ പ്രതിപക്ഷ പ്രതിഷേധം അതിരു കടന്നിരുന്നു. സ്പീക്കറുടെ ഡയസ് തകര്‍ത്ത ആ പ്രതിഷേധത്തിനെതിരെ പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിഷേധത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് ഇത്തവണ പ്രതിപക്ഷം സഭയില്‍ എത്തിയത്.

ഇത് രണ്ടാമതാണ് സഭയില്‍ മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. ഇതിനു മുമ്പ്, 87ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാര്‍ ആയിരുന്നു ബജറ്റ് അവതരിപ്പിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :