വിശാഖപട്ടണം|
Last Modified വ്യാഴം, 16 ഏപ്രില്‍ 2015 (17:08 IST)
വിശാഖപട്ടത്തു നടക്കുന്ന സിപിഐഎമ്മിന്റെ 21ആം പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ കേന്ദ്രകമ്മിറ്റിയില്‍ എണ്‍പത് കഴിഞ്ഞവരെ സ്ഥിരാംഗങ്ങള്‍ ആക്കേണ്ടെന്ന് ധാരണ. ഇക്കാര്യത്തില്‍ വിഎസ് അച്യുതാനന്ദനും ഇളവ് ലഭിക്കില്ലെന്നാണ് സൂചന.
എ കെ ബാലനെ കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് കരുതപ്പെടുന്നത്. പി കെ ഗുരുദാസന്റെ കാര്യത്തില്‍ അന്തിമ തീരുമാനം
സംസ്ഥാനനേതൃത്വത്തിന്റേതാകും.
രാഷ്ട്രീയ അടവുനയരേഖക്ക് സിപിഎം പാര്‍ട്ടികോണ്‍ഗ്രസില്‍ അംഗീകാരം നല്‍കി.മൂന്നു ഭേദഗതികളോടെയാണ് വിശാഖപട്ടത്തു നടക്കുന്ന 21ആം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്.